തൃശൂർ: മുഖ്യരാഷ്ട്രീയ ശത്രു ബിജെപിയും ആർഎസുംഎസുമാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പിണറായിയുടെ വിമർശനം.
നോട്ടു നിരോധനവും ജിഎസ്ടിയും ഏൽപിച്ച ആഘാതം ഒരു ഭാഗത്ത് നിൽക്കുമ്പോഴാണ് ന്യൂനപക്ഷ വേട്ടയും വർഗീയ സംഘർഷവും മറുഭാഗത്ത് നിർബാധം തുടരുന്നത്. ഇതെല്ലാം രാജ്യം വലിയ ആപത്തിലേക്കാണ് പോകുന്നതെന്നാണ് കാണിക്കുന്നതെന്ന് പിണറായി പറഞ്ഞു.
ജനങ്ങൾക്ക് ആശ്വാസം നൽകുക , ബദൽ ഉയർത്തുക എന്ന കോയമ്പത്തൂർ പാർട്ടി കോൺഗ്രസിന്റെ നിർദ്ദേശ പ്രകാരമാണ് ഭരണം മുന്നോട്ട് കൊണ്ടു പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു ദിവസത്തെ സമ്മേളനത്തിലുടനീളം പിണറായി പങ്കെടുക്കും.