ചെങ്ങന്നൂർ: ബിജെപിയുടെ വർഗീയ നിലപാടുകളുമായി സമരസപ്പെട്ടു പോകുന്നതാണ് കോണ്‍ഗ്രസ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിപുരയിൽ കോണ്‍ഗ്രസിന്റെ അണികൾ മാത്രമല്ല നേതാക്കളും ബിജെപിക്കൊപ്പം പോയി. കേരളത്തിൽ ബിജെപിക്ക് ഒരു നിയമസഭാംഗം ഉണ്ടായത് കോണ്‍ഗ്രസിന്റെ സഹായത്താലാണ്. വർഗീയ സംഘർഷത്തിൽനിന്നും വർഗീയ കലാപത്തിൽനിന്നും മുക്തമായ സംസ്ഥാനം കേരളം മാത്രമാണ്.
രാജ്യം പിടിച്ചടക്കുമെന്ന തോന്നലുളവാക്കി മുന്നേറിയ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽനിന്നും ഘടകകക്ഷികൾ കൊഴിഞ്ഞു പോകുകയാണെന്നും പിണറായി വിജയൻ പറഞ്ഞു.