തിരുവനന്തപുരം: എല്ലാ മലയാളികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ആഘോഷവേളയില്‍ നിസ്വനോടും അടിച്ചമര്‍ത്തപ്പെട്ടവനോടും ഒപ്പം നിലയുറപ്പിച്ച ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ഓര്‍മിക്കുവാനും പങ്കുവയ്ക്കാനും അവസരമൊരുക്കട്ടെ എന്നു മുഖ്യമന്ത്രി ആശംസിച്ചു. ക്രിസ്തുവിന്റെ ജന്മദിനം സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തുവാനും പരസ്പരം സ്‌നേഹം പങ്കു വയ്ക്കുവാനും ഉതകുന്നതാകട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആശംസിച്ചു.
മലയാളികള്‍ക്കു ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
