തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ നടന്ന ഹർത്താലുകളെ സർക്കാർ ശക്തമായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹർത്താലുകളുടെ മറവിൽ അക്രമത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷം സഹകരിച്ചാൽ അനാവശ്യ ഹർത്താലുകൾ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ആലോചിക്കുന്നതിന് സർവകക്ഷി യോഗം വിളിക്കാൻ സർക്കാർ തയാറാണെന്നും അദ്ദേഹം അറിയിച്ചു.നിയമസഭയിൽ ചോദ്യോത്തരവേളയ്ക്കിടെ ലീഗ് അംഗം പി.കെ.ബഷീറിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ ചിലയിടങ്ങളിൽ വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും ഹർത്താൽ അനുകൂലികൾ ശ്രമിച്ചെന്നും ഇതിനെയെല്ലാം പോലീസ് ഫലപ്രദമായി നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.