ജേക്കബ് തോമസിന്റെ കാര്യത്തിൽ പുറത്തു വരുന്ന ചില ആരോപണങ്ങളിൽ കഴന്പുണ്ട്. കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുത്താനാണ് സർക്കാർ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം തേടിയത്. അന്വേഷണം വേണോയെന്ന കാര്യത്തിലാണ് നിയമോപദേശം തേടിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ ജേക്കബ് തോമസിനെതിരായ ആരോപണങ്ങളിൽ കഴന്പുണ്ടെന്ന് പറയുന്പോഴും അദ്ദേഹത്തിൽ പൂർണ വിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതും ശ്രദ്ധേയമായി. ന്യായമായ സംരക്ഷണം ഉദ്യോഗസ്ഥർക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഫയലുകൾ വച്ച് താമസിപ്പിച്ച് മുന്നോട്ടുപോകാൻ സർക്കാർ അനുവദിക്കില്ല. ലോ അക്കാഡമി വിഷയത്തിൽ ബിജെപി നേതാവ് വി.മുരളീധരൻ നടത്തുന്ന നിരാഹാര സമരത്തിൽ സർക്കാരിന് ഒരു വേവലാതിയുമില്ല. ലോ അക്കാഡമി പ്രിൻസിപ്പൽ ലക്ഷ്മി നായർ ജാതിപ്പേര് വിളിച്ച് വിദ്യാർഥികളെ അധിക്ഷേപിച്ചെന്ന് ഉൾപ്പടെയുള്ള പരാതികൾ അന്വേഷണം നടക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ലോ അക്കാഡമി വിഷയത്തിൽ താൻ മൗനം പാലിച്ചിട്ടില്ലെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമരം സർക്കാരിനെ വേവലാതിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.