തിരുവനന്തപുരം: പോലീസുകാർ ജയിലിലെ തടവുകാരോട് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജയിലിനകത്തുള്ളവരിൽ എല്ലാവരും ക്രിമിനൽ സ്വഭാവമുള്ളവരല്ല. അവരോട് സഹാനുഭൂതിയോടെ സമീപിക്കണമെന്നും തിരുവനന്തപുരത്ത് പാസിംഗ് ഔട്ട് പരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ക്രിമിനൽ ചിന്ത പോലീസുകാരുടെ മനസിലേക്ക് കടന്നു വരരുത്. ജയിലിലെ അന്തേവാസികൾക്ക് തെറ്റായി ഒന്നും ചെയ്ത് കൊടുക്കരുത്. ശരിയായ ജീവിത പാതയിലേക്ക് അവരെ തിരിച്ചുകൊണ്ടു വരാൻ പോലീസ് ശ്രമിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.