കാഞ്ഞങ്ങാട്: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽനിന്നു മാധ്യമങ്ങളെ പുറത്താക്കി. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന പരിപാടിയിൽനിന്നാണ് മാധ്യമ പ്രവർത്തകരെ പുറത്താക്കിയത്.
മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽനിന്നും മാധ്യമങ്ങളോട് പുറത്തുപോകാൻ ആദ്യം മന്ത്രി ഇ. ചന്ദ്രശേഖരനാണ് ആവശ്യപ്പെട്ടത്. മന്ത്രിയുടെ ആവശ്യപ്പെട്ടതിനുശേഷവും പുറത്തിറങ്ങാൻ കൂട്ടാക്കാതിരുന്ന മാധ്യമ പ്രവർത്തകരോട് മുഖ്യമന്ത്രി തന്നെ പുറത്തുപോകാൻ ആവശ്യപ്പെട്ടു.
ഇതോടെ കാഞ്ഞങ്ങാട് നഗരസഭാ അധ്യക്ഷൻ വി.വി. രമേശൻ, സിപിഎം ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരും മാധ്യമ പ്രവർത്തകരുടെ അടുത്തെത്തി പുറത്തു പോകാൻ ആവശ്യപ്പെട്ടു.