കൊച്ചി: വിശ്വാസികൾക്ക് എല്ലാ ആരാധനാലയങ്ങളിലും കടന്നു ചെല്ലാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ഇല്ലാതിരുന്ന അവകാശങ്ങൾ നാം ഓരോ ഘട്ടങ്ങളായി നേടിയെടുത്തിരുന്നു. നവോത്ഥാന മുന്നേറ്റങ്ങളിലൂടെയാണ് കേരളം പടുത്തുയർത്തപ്പെട്ടതെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
വഴിനടക്കാൻ സ്വാതന്ത്ര്യമില്ലായിരുന്നു. ഇപ്പോൾ പൊതുനിരത്തിലൂടെ ആർക്കും നടക്കാൻ സാധിക്കും. അതുപോലെ മാറു മറയ്ക്കാൻ സ്ത്രീകൾക്ക് അവകാശമില്ലായിരുന്നു. ഇതെല്ലാം നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെയാണ് മറ്റിയതെന്നും അദ്ദേഹം പറഞ്ഞു.