കോഴിക്കോട്: സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ശബരിമലയില്‍ സര്‍ക്കാരിന് യാതൊരുവിധ പിടിവാശിയും ആശയക്കുഴപ്പവും ഇല്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് പറഞ്ഞു. ശബരിമലയില്‍ പ്രശ്നമുണ്ടാക്കാന്‍ ആര്‍എസ്എസ് പദ്ധതിയിട്ടിരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
അറസ്റ്റിലായവരുടെ സ്ഥാനമാനങ്ങള്‍ പുറത്ത് വരുന്നുണ്ട്. സംഘര്‍ഷം സൃഷ്ടിക്കാന്‍ മനഃപൂര്‍വ്വം ആളുകളെത്തിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേരള പത്രപ്രവര്ത്തകയൂണിയന് സംസ്ഥാന സമ്മേളന ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.കേരളത്തെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനാണ് ചിലരുടെ ശ്രമം.
ആചാരം മാറിയാല്‍ എന്തോ സംഭവിക്കുമെന്ന് ചിലര്‍ കരുതുന്നു. സാധാരണ ഭക്തരെ അറസ്റ്റ് ചെയ്തു എന്ന് പറയാനൊമൊക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. കുഴപ്പം കാണിക്കാന്‍ വരുമ്പോള്‍ അതിന് കൂട്ടുനല്ക്കാന് ആകുമോ.
കോടതി പറയുന്നതിന് ഒപ്പം നില്‍ക്കാതെ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. ഇന്നലെ അറസ്റ്റിലായവരെ ഭക്തരെന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.