തിരുവനന്തപുരം: മാവോയിസ്റ്റ് ആക്രമണ ഭീഷണിയെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചു. മാവോയിസ്റ്റുകളുടെ മുഖ്യശത്രു പിണറായി വിജയനാണെന്ന് മാവേയിസ്റ്റ് മുഖപത്രത്തിന്റെ ലേഖനത്തിൽ വാർത്ത പ്രസിദ്ധികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന പോലീസ് മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷ വർധിപ്പിച്ചത്. കമാൻഡോ സംഘം ഉൾപ്പെടെ ഇപ്പോൾ അദ്ദേഹത്തിന് സുരക്ഷ നൽകുന്നുണ്ട്.
ഇതിന് പുറമെയാണ് കൂടുതൽ സായുധ പോലീസിന്റെ സുരക്ഷാ സന്നാഹങ്ങളും അദ്ദേഹത്തിന് വേണ്ടി ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനത്തിനോടൊപ്പം എസ്കോർട്ടും പൈലറ്റും കമാൻഡോ സംഘവും ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സായുധ പോലീസ് സംഘത്തെയുമാണ് നിയോഗിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പോകുന്ന എല്ലാ സ്ഥലങ്ങളിലും അദ്ദേഹത്തോടൊപ്പം കമാൻഡോ സംഘവും ഉണ്ടാകും. പ്രത്യേകം പരിശീലനം ലഭിച്ച കമാൻഡോ സംഘത്തെയാണ് സുരക്ഷക്കായി നിയമിച്ചിരിക്കുന്നത്.