തിരുവനന്തപുരം: നെൽവയൽ-നീർത്തട സംരക്ഷണ നിയമത്തിൽനിന്നു നഗരപ്രദേശങ്ങളെ ഒഴിവാക്കുന്നത് ചർച്ച ചെയ്യാൻ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിരിക്കുന്നത്. റവന്യൂ, കൃഷി മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.
ഭേദഗതി ബില്ല് സബ്ജറ്റ് കമ്മിറ്റി പരിഗണനയിലിരിക്കെയാണ് പുതിയ യോഗം വിളിച്ചിരിക്കുന്നത്. പൊതു ആവശ്യങ്ങൾക്ക് ഭൂമി നികത്തുന്പോഴുണ്ടാകുന്ന മാനദണ്ഡങ്ങൾ, നടപടി ക്രമങ്ങൾ എന്നിവയിൽ ഇളവ് വരുത്തിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുന്നത്. 2008ലെ നെൽവയൽ-നീർത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.