നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു വി​ട്ടു​വീ​ഴ്ച​യി​ല്ല, ദ​യ പ്ര​തീ​ക്ഷി​ക്ക​രു​തെന്ന് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

മലന്പുഴ: ജ​യി​ലി​നു​ള്ളി​ലെ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​നു​ഷ്യ​വ​കാ​ശ​ത്തി​ൻ​റെ പേ​രി​ൽ അ​ച്ച​ട​ക്ക​ലം​ഘ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മലന്പുഴ ജില്ലാ ജയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജ​യി​ലു​ക​ൾ തി​രു​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളാ​ണ്. തെ​റ്റു തി​രു​ത്തു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കും. തെ​റ്റ് ആ​വ​ർ​ത്തി​ക്കു​ന്ന​വ​രോ​ട് ഒ​രു ദ​യ​യും കാ​ട്ടി​ല്ല. ശി​ക്ഷ ന​ൽ​കു​ന്ന​വ​ര​ല്ല ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ. തി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​ക​ണം. ത​ട​വു​കാ​ർ​ക്കു മാ​ന​സി​ക സ​മീ​പ​നം ന​ൽ​ക​ണം. ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​ഴ്ച​പ്പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​യി​ലി​നു​ള​ളി​ൽ നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രു​ണ്ട്.

ഇ​ത്ത​ര​ക്കാ​ർ ക​ർ​ശ​ന ന​ട​പ​ടി മു​ന്നി​ൽ​ക്കാ​ണ​ണം. ഇ​ത്ത​രം ആ​ളു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. നി​യ​മ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​ൽ​നി​ന്ന് ഒ​രു ദ​യ​യും പ്ര​തീ​ക്ഷി​ക്ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. നെ​ടു​ങ്ക​ണ്ടം ഉ​രു​ട്ടി​ക്കൊ​ല​യു​ടേ​യും ജ​യി​ലി​ലെ മ​ർ​ദ​ന​ത്തി​ൻ​റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കു​ന്ന താ​ക്കീ​ത് എ​ന്ന നി​ല​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

Related posts