തിരുവനന്തപുരം: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എൻഎസ്എസിന് ഇരട്ടത്താപ്പാണെന്ന് സംഘടനയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഏതിൽനിന്നൊക്കെ സമദൂരമെന്ന് എൻഎസ്എസ് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. മന്നത്തിന്റെ പ്രക്ഷോഭങ്ങൾ ഇന്നും പ്രസക്തമാണ്. നവോത്ഥാന പാരമ്പര്യമുള്ള ആളുകൾക്ക് നവോത്ഥാന വിരുദ്ധരായി മാറിനിൽക്കാനാവില്ല. ഈ വിഭാഗത്തിൽപ്പെട്ട ആളുകളും വനിതാമതിലിൽ പങ്കെടുക്കുമെന്നാണ് തന്റെ വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു.