തിരുത്താത്തവരെ ഓർമിപ്പിക്കുന്നു, ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്; ഭരണവും ഭരണ നിർവഹണവും ജനങ്ങൾക്കുവേണ്ടിയാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അപേക്ഷകൾ ലഭിക്കുന്പോൾ ഉദ്യോഗസ്ഥർ വേഗത്തിൽ തീരുമനമെടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. അപേക്ഷയുമായി എത്തുന്നയാളെ ഉദ്യോഗസ്ഥർ മനുഷ്യത്വപരമായി സമീപിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വയോധികൻ ആലുവ താലൂക്ക്സപ്ലൈ ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഭരണവും ഭരണ നിർവഹണവും ജനങ്ങൾക്കുവേണ്ടിയാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Related posts