തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകൾക്ക് ഒരു പ്രത്യേക കന്പനിയുടെ പെയിന്റ് വേണമെന്ന് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിറങ്ങൾ തിരിച്ചറിയാൻ കന്പനിയുടെ പേരും കളർ കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. എല്ലാം നിയമപരമായി തന്നെയാണ് നടന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം വ്യക്തമാക്കി. വി.ഡി. സതീശന്റെ ചോദ്യത്തിന് മറുപടിയായി ആണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബെഹ്റയെ വെള്ളപൂശി മുഖ്യമന്ത്രി..! പെയിന്റ് വിവാദത്തിൽ നിറങ്ങൾ തിരിച്ചറിയാൻ കമ്പനി യുടെ പേരും കളർ കോഡും സൂചിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് പിണറായി വിജയൻ
