തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച നെല്ലും അരിയും കഴുകി പോളിഷ് ചെയ്ത് വിപണിയിലെത്തിക്കാനുള്ള സാധ്യത തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്ക് കത്തയച്ചു. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്നാണ് സൂചന.
പ്രളയത്തില്‍ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന് സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പ്പറേഷന് നടപടി സ്വീകരിച്ചിരുന്നുവെന്നും എറണാകുളം കാലടിയിലെ സൈറസ് ട്രേഡേഴ്സിനാണ് കേടുവന്ന അരിയും നെല്ലും ലേലത്തില്‍ കൊടുത്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ, ഈ ധാന്യങ്ങൾ ലേലത്തിലൂടെ മറ്റൊരു കമ്പനിക്ക് മറിച്ചുവിറ്റുവെന്നും ഇവിടെ നിന്നും ഇവ കോയമ്പത്തൂരിലേക്ക് ഉൾപ്പെടെ കയറ്റി അയച്ചെന്നുമായിരുന്നു വാർത്തകൾ. നശിച്ചുപോയ ധാന്യം വീണ്ടും വിപണികളിലെത്തിക്കാൻ സാധ്യതയുണ്ടെന്നും ഈ നീക്കം തടയണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.