സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വ് ഗു​ണ​ക​ര​മാ​ക​ണം, വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ ന​ല്ല പ​ണി​യെ​ടു​ക്ക​ണം; പത്തനംതിട്ട മണ്ഡലത്തിലെത്തിയ പി​ണ​റാ​യിയുടെ വാക്കുൾ ഇങ്ങനെ..

പ​ത്ത​നം​തി​ട്ട: വെ​യി​ലൂം ചൂ​ടും പ്ര​ചാ​ര​ണ​ത്തെ ബാ​ധി​ക്ക​രു​ത് – ക​ഠി​ന​മാ​യ വെ​യി​ലി​ൽ മാ​റി​നി​ന്നോ. പ​ക്ഷേ അ​തി​ന​നു​സ​രി​ച്ച് ന​ല്ല​പോ​ലെ പ​ണി​യെ​ടു​ത്തേ മ​തി​യാ​കൂ. പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് വി​ജ​യം ഉ​റ​പ്പി​ക്കാ​ൻ നേ​രി​ട്ടെ​ത്തി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ഒ​രു കാ​ര്യ​ത്തി​ൽ ഉ​റ​പ്പു​ണ്ട്. സ്ഥാ​നാ​ർ​ഥി​യു​ടെ മി​ക​വ് പ​ത്ത​നം​തി​ട്ട​യി​ൽ ഗു​ണ​ക​ര​മാ​കും.

ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്ത യോ​ഗ​ത്തി​ൽ പ​ത്ത​നം​തി​ട്ട ഇ​ത്ത​വ​ണ ഇ​ട​തു​മു​ന്ന​ണി ഉ​റ​പ്പു​ള്ള മ​ണ്ഡ​ല​മാ​യി മാ​റ​ണ​മെ​ന്ന ആ​വ​ശ്യം നേ​താ​ക്ക​ൾ​ക്കു മു​ന്പാ​കെ വ​ച്ചു.പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് പ്ര​വ​ർ​ത്ത​നം കു​റെ​ക്കൂ​ടി കാ​ര്യ​ക്ഷ​മ​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പാ​ർ​ട്ടി മെം​ബ​ർ​മാ​ർ കൂ​ടു​ത​ൽ അ​നു​ഭാ​വി​ക​ളെ കൂ​ട്ടി പ്ര​വ​ർ​ത്തി​ക്ക​ണം.

ബൂ​ത്ത് ത​ല പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കി​യാ​ലേ നേ​ട്ട​മു​ണ്ടാ​ക്കാ​നാ​കൂ. വീ​ടു​ക​ൾ ക​യ​റി​യു​ള​ള സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​തോ​തി​ലാ​യി​ട്ടി​ല്ലെ​ന്നു അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​ഞ്ഞു. ചു​വ​രെ​ഴു​ത്തു​ക​ൾ നേ​ര​ത്തേ പൂ​ർ​ത്തി​യാ​ക്ക​ണം. കു​ടും​ബ​സം​ഗ​മ​ങ്ങ​ളി​ൽ പ​ര​മാ​വ​ധി ആ​ളു​ക​ളെ​ത്ത​ണം. വി​ദ്യ​ർ​ഥി​ക​ളെ​യും യു​വ​ജ​ന​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ക്ക​ണം.

പ​ത്ത​നം​തി​ട്ട​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യെ ത​ന്നെ​യാ​ണ് എ​ൽ​ഡി​എ​ഫ് മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്ന് പി​ണ​റാ​യി എ​ടു​ത്തു പ​റ​ഞ്ഞു. നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​യം​ഗ​ങ്ങ​ൾ, ഏ​രി​യ സെ​ക്ര​ട്ട​റി​മാ​ർ, ജി​ല്ലാ​സെ​ക്ര​ട്ടേ​റ​യ​റ്റം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ഇ​തു​വ​രെ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​രി​യ ക​മ്മ​റ്റി​ക​ളി​ൽ നി​ന്നു​ള​ള റി​പ്പോ​ർ​ട്ടു​ക​ൾ സെ​ക്ര​ട്ട​റി​മാ​ർ യോ​ഗ​ത്തി​ൽ വാ​യി​ച്ചു.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം കെ.​ജെ.​തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു, കെ. ​അ​ന​ന്ത​ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ മ​ണ്ഡ​ല അ​വ​ലോ​ക​നം ന​ട​ത്തി.യോ​ഗ​ത്തി​നാ​യി പി​ണ​റാ​യി ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്ത​നം​തി​ട്ട ഗ​സ്റ്റ്ഹൗ​സി​ലെ​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ സ്ഥാ​നാ​ർ​ഥി വീ​ണാ ജോ​ർ​ജു​മാ​യി അ​ര​മ​ണി​ക്കൂ​ർ ച​ർ​ച്ച ന​ട​ത്തി.

Related posts