ജനങ്ങളെ തല്ലാനുള്ളവരല്ല പോലീസ്..! പോലീസുകാരുടെ ഗുണ്ടാകൂട്ട്കെട്ട് അവസാനിപ്പിക്കണം; സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസ് എന്നാൽ ജനങ്ങളെ തല്ലാനുള്ള ആളാണെന്ന് ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. അത്തരത്തിൽ തെറ്റുകൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും പോലീസ് ഉദ്യോഗസ്ഥർ ഗുണ്ടകളുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥാനത്തെ 75 ശതമാനം ഗുണ്ടകളും എറണാകുളം ജില്ലയിലാണ് ഉള്ളതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

Related posts