കോഴിക്കോട് : ക്രമസമാധാനപാലന രംഗത്ത് രാജ്യത്തിന് മാതൃകയായിരുന്ന കേരള പോലീസ് സേന പിണറായി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ സമ്പൂര്‍ണ്ണ പരാജയമായിമാറിയിരിക്കയാണെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
കസ്റ്റഡി മരണങ്ങള് തുടര്‍കഥയാവുകയും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യം ഒരുക്കി കൊടുക്കുകയും ചെയ്യുന്ന കേരള പോലീസ് സേനയില്‍ കൈക്കൂലിയും സ്വജനപക്ഷപാതവും സാര്വ്വത്രികമായിരിക്കയാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്നത് കൊണ്ടും പാര്‍ട്ടിക്ക് താത്പര്യമുള്ള സമ്പന്നര്‍ക്ക് സഹായം ചെയ്യുന്നത് കൊണ്ടും പോലീസിലെ ക്രിമിനലുകളെ സഹായിക്കുന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി സ്വീകരിക്കുന്നത്.
എടപ്പാളില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് വൈമനസ്യം കാണിച്ചതും വരാപ്പുഴയില്‍ സിപിഎം നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ശ്രീജിത്തിനെ കൊലപ്പെടുത്തിയതും ഒടുവിലത്തെ ഉദാഹരണങ്ങള്‍ മാത്രമാണ്.
സിനിമ തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് മന്ത്രി കെ.ടി ജലീല്‍ സഹായം ചെയ്തു എന്ന ആരോപണത്തെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ , സംസ്ഥാന ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റഅ നജീബ് കാന്തപുരം, ദേശീയ വൈസ് പ്രസിഡന്റ വി.കെ ഫൈസല്‍ ബാബു സംസ്ഥാന ഭാരവാഹികളായ സുല്‍ഫീക്കര്‍ സലാം, ഫൈസല്‍ ബാഫഖി തങ്ങള്‍ , പി. ഇസ്മായില്‍ , മുജീബ് കാടേരി, പി.ജി മുഹമ്മദ്, ആഷിക്ക് ചെലവൂര്‍, വി.വി മുഹമ്മദലി, എ.കെ.എം അഷറഫ്, പി.പി അന്‍വര്‍ സാദത്ത് എന്നിവര്‍ പ്രസംഗിച്ചു.