തിരുവനന്തപുരം: ബാംഗ്ലൂർ സ്ഫോടനക്കേസിൽ വിചാരണ തടവുകാരനായി കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനിയുടെ യാത്ര സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിക്ക് കത്ത് അയക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയെന്ന് പിഡിപി നേതാവ് പൂന്തുറ സിറാജ്.
കർണാടക സർക്കാരിൽ നിന്നും മറുപടി ലഭിച്ച ശേഷം വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചുവെന്ന് സിറാജ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അബ്ദുൾ നാസർ മദനിയുടെ കേരള യാത്രയ്ക്ക് വേണ്ട സുരക്ഷാ ചെലവ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് പിഡിപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നിവേദനം നൽകിയ ശേഷം മാധ്യമങ്ങളോട് ഈ കാര്യം അറിയിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഫോണിലൂടെ ഉറപ്പ് നൽകിയെന്നും നിവേദനം പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന് നൽകാൻ നിർദേശിച്ചുവെന്നും സിറാജ് പറഞ്ഞു.