കൂത്തുപറമ്പ്: ജനങ്ങളെ ഭിന്നിപ്പിച്ചു വർഗീയത പ്രചരിപ്പിക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷത തകർക്കാനുള്ള നീക്കമാണ് ആർഎസ്എസ് പല രീതിയിലും നടത്തുന്നത്. എന്നാൽ ഈ കാര്യത്തിൽ കേരളത്തിൽ ഉദ്ദേശിച്ച രീതിയിലുള്ള വേരോട്ടമുണ്ടാക്കാൻ ആർഎസ്എസിനു സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാതിരിയാട് വാളാങ്കിച്ചാലിൽ വെട്ടേറ്റു മരിച്ച സിപിഎം ലോക്കൽ കമ്മിറ്റിയംഗം കെ.മോഹനൻ കുടുംബസഹായ ഫണ്ട് കൈമാറി പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. പി.ബാലൻ അധ്യക്ഷത വഹിച്ചു. പി.കെ.ശ്രീമതി എംപി, പി.ജയരാജൻ, കെ.കെ.നാരായണൻ, കെ. മനോഹരൻ, കെ.ധനഞ്ജയൻ, കെ.വി.വാസു, സി.പി.രാജൻ, സി.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊല്ലപ്പെട്ട മോഹനന്റെ ഭാര്യ സുചിത്ര, മക്കളായ മിഥുൻ, സ്നേഹ എന്നിവർ ചേർന്നാണു കുടുംബ സഹായ ഫണ്ട് ഏറ്റുവാങ്ങിയത്.
– See more at: