മാറനല്ലൂർ : അയിത്തത്തിന്റെ പേരിൽ സ്കൂളിൽ നിന്ന് പുറത്താക്കിയ പഞ്ചമിയുടെ സ്മരണയെ മുൻ നിർത്തി രാവിലെ മാറനല്ലൂർ ഉൗരൂട്ടന്പലം സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവത്തിന് തിരിതെളിച്ചു . ഒരു നൂറ്റാണ്ടിന് മുന്പ് പഞ്ചമിയെ സ്കൂളിൽ നിന്ന് പുറത്താക്കിയ ശേഷം അഗ്നിക്കിരയാക്കിയ സ്കൂളിന്റെ അവശേഷിപ്പായ ബഞ്ചിനെ സാക്ഷിയാക്കിയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
ഉൗരൂട്ടന്പലം ഗവ എൽപിഎസിലെ കുരുന്നുകൾക്ക് കഥപറഞ്ഞ് കൊടുത്താണ് വിദ്യാഭ്യാസമന്ത്രി സി .രവീന്ദ്രനാഥ് കുട്ടികളെ സ്വീകരിച്ചത് . വിദ്യാഭ്യാസമന്ത്രി പ്രഫ.സി രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചപരിപാടിയിൽ എംഎൽഎ മാരായ കെ ആൻസലൻ , എം വിൻസെന്റ് , കെ.എസ് ശബരീനാഥ്, കെ .മുരളീധരൻ , വി.ജോയ്, സി .കെ ദിവാകരൻ , ഒ.രാജഗോപാൽ , ഡി .കെ മുരളി , വി.എസ് ശിവകുമാർ , ബി. സത്യൻ , സി . കെ ഹരീന്ദ്രൻ തുടങ്ങിയവരും പൊതു വിദ്യാഭ്യാസ സെക്രട്ടറി ഡോ.ഉഷാ ടൈറ്റസ്, എ .സന്പത്ത് എം പി , പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ . വി മോഹൻകുമാർ , ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു . സർവ്വശിക്ഷാ അഭിയാനും വിദ്യാഭ്യാസവകുപ്പുമാണ് പരിപാടിയുടെ സംഘടിപ്പിച്ചത്.
പ്രവേശനോത്സവ ഗാനത്തിൽ വൈക്കം വിജയലക്ഷ്മിയുടെയും ശ്രീറാമിന്റെയും ശബ്ദമാധുര്യം
മാറനല്ലൂർ ; ഇത്തവണ സംസ്ഥാന സ്കുൾ പ്രവേശനോത്സവത്തിലെ ഗാനം ചലച്ചിത്ര പിന്നണി ഗായകരായ വൈക്കം വിജയ ലക്ഷ്മിയുടെയും ശ്രീറാമിന്റെയും ശബ്ദമാധുര്യത്തിലാവും എന്നതാണ് പ്രത്യേകത . വാകകൾ പൂത്തൊരു വസന്തകാലം പളളിക്കൂട കാലം…വാടികൾ തോറും പാറി നടക്കും പൂന്പാറ്റക്കാലം… എന്ന് തുടങ്ങുന്ന മനോഹര ഗാനമാണ് ഇത്തവണ സ്കൂളുകളിൽ കുരുന്നുകളെ വരവേൽക്കാനായി വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയത്.
രണ്ട് ആഴ്ച മുന്പ് തന്നെ അഞ്ച് മിനിറ്റോളം ദൈർഘ്യ മുളള ഗാനം വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറി . മുരുകൻ കാട്ടാക്കടയാണ് ഗാനത്തിന്റെ രചയിതാവ് കാട്ടാക്കട സ്വദേശിയായ വിജയ് കരുണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.