
മതത്തിൽ വിശ്വസിക്കുന്നവർക്കും വിശ്വസിക്കാത്തവർക്കുമെല്ലാം അവരുടെ ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ കേരളത്തിൽ കഴിയും. മതത്തിൽ വിശ്വസിക്കുന്നതുകൊണ്ടോ വിശ്വസിക്കാത്തതുകൊണ്ടോ ഒരു സേവനവും നിഷേധിക്കപ്പെടില്ല. മതനിരപേക്ഷ ചിന്തയ്ക്കു ബലമേകുന്നതു രാജ്യത്തിന്റെ ഭരണഘടനയാണ്. ഭരണഘടനയ്ക്ക് ഒരു പോറലും ഏൽക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ ഹജിനു പോകുന്നവർക്കുള്ള എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും ഹാജിമാരുടെ ആവശ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനായി സർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.