നെയ്യാറ്റിന്‍കര: അന്താരാഷ്ട്ര നിലവാര ത്തിലേയ്ക്ക് ഉയര്ത്താ ന് പോകുന്ന സ്കൂള്‍ സന്ദര്‍ശിക്കാനെ ത്തിയ മുഖ്യമന്ത്രി പിണറായി വിജയന് തെങ്ങിന് തൈ നട്ടു. 135 വര്‍ഷം പഴക്കമുള്ള നെയ്യാറ്റിന്‍കര ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് പുതിയ മുഖം സമ്മാനി ക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ വിദ്യാര്‍ഥികളും പല രക്ഷിതാ ക്കളും നാട്ടുകാ രുമൊക്കെ ആകാംക്ഷയോടെ കാത്തിരുന്നു.
രാവിലെ ഒമ്പതരയ്ക്ക് സമ്മേളനം ആരംഭിക്കുമെന്ന് അറിയിച്ചി രുന്നുവെങ്കിലും മുഖ്യമന്ത്രിയും കൂട്ടരും എത്തിയത് ഒന്നര മണിക്കൂര്‍ വൈകിയാണ്. കാറില്‍ നിന്നിറങ്ങിയ ഉടന്‍ സ്കൂള്‍ പരിസരത്ത് മുഖ്യമന്ത്രി തൈ നടീല്‍ കര്‍മം നിര്‍വഹിച്ചു. വേദിയിലെത്തിയ അദ്ദേഹം നേരെ മൈക്കിനു മുന്നില്‍ ചെന്ന് പ്രിയപ്പെട്ട കുട്ടികളോട് സംസാരിക്കാന്‍ തുടങ്ങി.
സ്വാഗതമൊക്കെ പിന്നീട് പറയാമെന്ന ആമുഖത്തോടെ അദ്ദേഹം കോവളത്ത് ദേശീയപ്രാധാന്യമുള്ള സമ്മേളനത്തില്‍ പങ്കെടുക്കാനുണ്ടെന്നും വൈകിയാല്‍ കേരളത്തിനു നാണക്കേടാണെന്നും അതു ശരിയല്ലായെന്നും വ്യക്തമാക്കി. പിന്നെ കാണാം എന്ന ആശംസയോടെ സ്കൂളില്‍ നിന്നും മടങ്ങി.