കാസർഗോഡ്: കസ്റ്റഡി മരണങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണങ്ങളിൽ കുറ്റക്കാരായ പോലീസുകാരെ സംരക്ഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കേസുകളിൽ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം ഇപ്പോൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ ആർക്കും സംശയമൊന്നും വേണ്ടെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ആരും ശ്രമിക്കണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ജൂഡീഷൽ അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രി മൗനം വെടിയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.