തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഇത് ഭാവി കേരളത്തിനു വേണ്ടിയുള്ള ഈടുവെയ്പാണെന്നും മുഖ്യമന്ത്രി പിണറായിവിജയൻ.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട ലേഖനത്തിലാണ് പരാമർശം. ഭൂമി ഏറ്റെടുക്കുന്പോൾ ഭൂവുടമകൾക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കും.
പ്രാരംഭനടപടികളുമായി മുന്നോട്ടുപോകാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശിച്ചിട്ടുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
അതേസമയം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ ഇന്ന് പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ദിനം സംസ്ഥാന വ്യാപകമായി വിനാശത്തിന്റെ വര്‍ഷമായി ആചരിക്കും.
1300 കേന്ദ്രങ്ങളില്‍ യുഡിഎഫ് വൈകിട്ട് നാല് മുതല്‍ ആറ് മണിവരെ സായാഹ്ന ധര്‍ണ നടത്തും.
സായാഹ്ന ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് കണ്ണൂരിലും ഉമ്മന്‍ ചാണ്ടി തൃശൂരിലും രമേശ് ചെന്നിത്തല ആലപ്പുഴയിലും പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തും പങ്കെടുക്കും.
രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികദിനമായ ഇന്ന് എൻജിഒ സംഘ് സംസ്ഥാന വ്യാപകമായി വഞ്ചനാദിനമായി ആചരിക്കും.
സർക്കാർ ജീവനക്കാരോടുളള നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് നടപടി. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,
പിൻവാതിൽ നിയമനം അവസാനിപ്പിക്കുക, ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, ഡിഎ കുടിശിക അനുവദിക്കുക,
സർക്കാർ പങ്കാളിത്തത്തോടെ മെഡിസെപ് യാഥാർത്ഥ്യമാക്കുക, സ്ഥലം മാറ്റം സ്റ്റാറ്റിയൂട്ടറിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.