കണ്ണൂർ: ദേശസ്നേഹത്തിന്റെ പേരിൽ ആയുധപരിശീലനം നൽകി മനുഷ്യത്വം ഊറ്റികളയുന്ന ചില സംഘടനകൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർമിയിലേക്കും ഇതര യൂണിഫോം സേനകളിലേക്കും പ്രവേശനത്തിന് പരിശീലനം നല്കുന്ന ഗ്രാന്മ എൻഡ്യൂറൻസ് അക്കാഡമി തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന് സമീപം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്പലങ്ങൾ കേന്ദ്രീകരിച്ച് ആയുധപരിശീലനങ്ങൾ നാട്ടിൽ നടക്കുന്നുണ്ട്. ഇതിനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പി.കെ. ശ്രീമതി എംപി, പി. ജയരാജൻ എംഎൽഎ, കെ.വി. സുമേഷ്, ബിജു കണ്ടക്കൈ തുടങ്ങിയവർ പ്രസംഗിച്ചു.