തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചർച്ചയ്ക്ക് വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
വികസനത്തേയും ക്ഷേമപ്രവർത്തനങ്ങളേയും സംബന്ധിച്ച് ചർച്ച നടത്താനാണ് പിണറായി വിജയന്റെ വെല്ലുവിളി. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തിലാണ് നമ്മൾ. വികസനം, ക്ഷേമം എന്നിവയെ മുൻനിർത്തി ഒരു ചർച്ചയ്ക്ക് പ്രതിപക്ഷം തയ്യാറുണ്ടോയെന്ന് അറിയാൻ കേരളം ആഗ്രഹിക്കുന്നു.
2011-2016 കാലഘട്ടത്തിലെ അവരുടെ പ്രവർത്തനങ്ങളും കഴിഞ്ഞ അഞ്ചു വർഷത്തിലെ ഞങ്ങളുടെ പ്രവർത്തനങ്ങളും താരതമ്യം ചെയ്തൊരു ചർച്ചയ്ക്ക് നിങ്ങൾ റെഡിയാണോ- മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു.