കൊല്ലം: ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനം.ഇടതുപക്ഷ സർക്കാർ നൽകിയ കിറ്റും ക്ഷേമ പെൻഷനും മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരേയും മുഖ്യമന്ത്രി വിമർശനം നടത്തി. വർഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷ നേതാവ് ഇതുവരെ പറഞ്ഞിട്ടില്ല.
ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പ് ജയിക്കാൻ എൽഡിഎഫിന് ഒരു വർഗീയ ശക്തികളുടെയും പിന്തുണ വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരേയും മുഖ്യമന്ത്രി രംഗത്തെത്തി. മാറ്റിവച്ചതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണം.
എന്താണ് മാറ്റിവയ്ക്കാൻ കാരണം എന്ന് കമ്മീഷൻ ഇതുവരെ പറഞ്ഞിട്ടില്ല. എന്തുകൊണ്ട് കമ്മീഷൻ സമ്മർദത്തിന് വഴങ്ങി. കേന്ദ്ര നിർദേശം അനുസരിച്ചാണോ തെരഞ്ഞെടുപ്പ് മാറ്റിവച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.