തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരേ അധിക്ഷേപ പരാമർശം നടത്തിയ ജോയിസ് ജോർജിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യക്തിപരമായി രാഹുലിനെ ഞങ്ങൾ ആക്രമിക്കാറില്ല. രാഷ്ട്രീയ വിമർശനം മാത്രമാണ് അദ്ദേഹത്തിനെതിരേ നടത്തുകയുള്ളുവെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു.