കോവിഡ് കാലത്ത് മാതൃകയാകണം; ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ത്യ​പ്ര​തി​ജ്ഞ വെ​ര്‍​ച്വ​ലാ​യി ന​ട​ത്തണമെന്ന് ഐ​എം​എ



തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ വെ​ര്‍​ച്വ​ലാ​യി ന​ട​ത്ത​ണ​മെ​ന്ന് ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ഐ​എം​എ). ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് വെ​ര്‍​ച്വ​ൽ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ത്തി കോ​വി​ഡ് കാ​ല​ത്ത് മാ​തൃ​ക​യാ​ക​ണ​മെ​ന്നാ​ണ് ഐ​എം​എ അ​റി​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് മ​തി​യാ​യ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തി​രു​ന്ന​ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ല കാ​ര​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്.

ജ​ന​ഹി​തം അ​റി​ഞ്ഞും ശാ​സ്ത്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ മു​റു​കെ പി​ടി​ച്ചും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന പു​തി​യ സ​ര്‍​ക്കാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് ആ​ൾ​ക്കൂ​ട്ടം ഇ​ല്ലാ​തെ വെ​ർ​ച്വ​ലാ​യി ന​ട​ത്ത​ണം- ഐ​എം​എ വാ​ര്‍​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

ലോ​ക്ഡൗ​ൺ നീ​ട്ടാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ ഐ​എം​എ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഈ ​മാ​സം 20നാ​ണ് ര​ണ്ടാം എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ളും ലോ​ക്ക്ഡൗ​ൺ അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളും നി​ല​വി​ലു​ള്ള​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്നി​ല്ല. ക്ഷ​ണി​ക്ക​പ്പെ​ട്ട 800 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു.

Related posts

Leave a Comment