തിരുവനന്തപുരം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. സ്ഥിരപ്പെടുത്തൽ സുതാര്യമായാണ് നടത്തിയത്. എന്നാൽ പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
അതേസമയം, നിലവിൽ സ്ഥിരപ്പെടുത്തിയവരുടെ നിയമനം റദ്ദാക്കില്ലെന്നും മന്ത്രിസഭാ യോഗം അറിയിച്ചു. ഉദ്യോഗാർഥികളുടെയും പ്രതിപക്ഷത്തിന്റെയും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാരിന്റെ പിന്മാറ്റം ഉണ്ടായിരിക്കുന്നത്.
10 വർഷം പൂർത്തിയാക്കിയ യോഗ്യരായവരെ സ്ഥിരപ്പെടുത്തുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് സർക്കാർ. ആരോഗ്യ, റവന്യൂ വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.