മന്ത്രിസഭ യോഗത്തിനിടെ വിജയേട്ടാ എന്നു വിളിച്ച വനിതാമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസന. മൂന്നാഴ്ച്ച മുമ്പു നടന്ന മന്ത്രിസഭ യോഗത്തിലായിരുന്നു സംഭവമെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തു. മന്ത്രിമാര്‍ തന്നെ മുഖ്യമന്ത്രിയെന്ന് സംബോധന ചെയ്താല്‍ മതിയെന്നായിരുന്നു പിണറായി വിജയന്റെ അഭിപ്രായം. പിന്നീട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നാണ് വനിതാമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്തത്.
കേന്ദ്രവിഹിതത്തിലെ കുറവു പരിഹരിച്ചില്ലെങ്കില്‍ വകുപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകും വിജയേട്ട എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഇതാണ് മുഖ്യമന്ത്രിയെ ക്ഷുഭിതനാക്കിയത്. മന്ത്രിസഭ യോഗത്തിന്റെ മിനിട്സ് തയാറാക്കുമ്പോള്‍ വിജയേട്ട പരാമര്‍ശം ചേര്‍ക്കുന്നത് ഉചിതമല്ലെന്നാണ് മറ്റൊരു മന്ത്രി ഇതിനെക്കുറിച്ച് പ്രതികരിച്ചത്.