അവര്‍ ഒത്തുകളിക്കുന്നുണ്ടോ? ഏതു ഭാഗത്തുനിന്നായാലും അംഗീകരിക്കാന്‍ പറ്റില്ല; ‘മാണിക്യമലരായ പൂവി’യെ എതിര്‍ക്കുന്നത് അസഹിഷ്ണുതയെന്ന് മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന “​ഒ​രു അ​ഡാ​ർ ല​വ്’ എ​ന്ന സി​നി​മ​യി​ലെ “​മാ​ണി​ക്യ​മ​ല​രാ​യ പൂ​വി’ എ​ന്ന ഗാ​ന​വും അ​തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​വും എ​തി​ർ​ക്കു​ന്ന​ത് അ​സ​ഹി​ഷ്ണു​ത​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

അ​സ​ഹി​ഷ്ണു​ത ഏ​തു ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഹി​ന്ദു​വ​ർ​ഗീ​യ​വാ​ദി​ക​ളും മു​സ്ലീം വ​ർ​ഗീ​യ വാ​ദി​ക​ളും ത​മ്മി​ൽ ഒ​ത്തു​ക​ളി​ക്കു​ന്നു​ണ്ടോ എ​ന്ന് ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി. മ​ത​മൗ​ലി​ക​വാ​ദി​ക​ൾ​ക്ക് അ​വ​ർ ഏ​തു വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​യാ​ലും, എ​ല്ലാ​ത​രം ക​ലാ​വി​ഷ്കാ​ര​ത്തെ​യും വെ​റു​ക്കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

“​മാ​ണി​ക്യ​മ​ല​രാ​യ പൂ​വി’ എ​ന്ന ഗാ​ന​ത്തി​ന്‍റെ ദൃ​ശ്യാ​വി​ഷ്കാ​ര​ത്തി​നെ​തി​രേ ഹൈ​ദ​രാ​ബാ​ദി​ൽ ഒ​രു വി​ഭാ​ഗം മു​സ്ലീം മ​ത​മൗ​ലി​ക​വാ​ദി​ക​ൾ രം​ഗ​ത്തു​വ​ന്നി​രി​ക്ക​യാ​ണ്. പ്ര​വാ​ച​ക​നാ​യ മു​ഹ​മ്മ​ദ് ന​ബി​യെ നി​ന്ദി​ക്കു​ന്ന​താ​ണ് ഗാ​നം എ​ന്നാ​രോ​പി​ച്ച് അ​തി​ൽ കു​റ​ച്ചു​പേ​ർ ഹൈ​ദ​രാ​ബാ​ദി​ലെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി​യും ന​ൽ​കി​യ​താ​യി മ​ന​സ്സി​ലാ​ക്കു​ന്നു.

ഇ​തൊ​ന്നും യാ​ദൃ​ച്ഛി​ക​മാ​യി കാ​ണാ​നാ​കി​ല്ല. സ്വ​ത​ന്ത്ര​മാ​യ ക​ലാ​വി​ഷ്കാ​ര​ത്തോ​ടും ചി​ന്ത​യോ​ടു​മു​ള​ള അ​സ​ഹി​ഷ്ണു​ത​യാ​ണി​ത്. അ​സ​ഹി​ഷ്ണു​ത ഏ​തു ഭാ​ഗ​ത്തു​നി​ന്നാ​യാ​ലും അം​ഗീ​ക​രി​ക്കാ​ൻ പ​റ്റി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ഹി​ന്ദു​വ​ർ​ഗീ​യ​വാ​ദി​ക​ളും മു​സ്ലീം വ​ർ​ഗ്ഗീ​യ വാ​ദി​ക​ളും ത​മ്മി​ൽ ഒ​ത്തു​ക​ളി​ക്കു​ന്നു​ണ്ടോ എ​ന്ന് ആ​രെ​ങ്കി​ലും സം​ശ​യി​ച്ചാ​ൽ അ​വ​രെ കു​റ്റ​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പി.​എം.​എ ജ​ബ്ബാ​ർ എ​ഴു​തി​യ ഈ ​പാ​ട്ട് ത​ല​ശ്ശേ​രി റ​ഫീ​ഖി​ന്‍റെ ശ​ബ്ദ​ത്തി​ൽ 1978ൽ ​ആ​കാ​ശ​വാ​ണി സം​പ്രേ​ഷ​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പ്ര​സി​ദ്ധ മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ എ​ര​ഞ്ഞോ​ളി മൂ​സ​യാ​ണ് ഈ ​പാ​ട്ടി​ന് വ​ലി​യ പ്ര​ചാ​രം ന​ൽ​കി​യ​ത്. ന്ധ​മാ​ണി​ക്യ​മ​ല​ർ’ പ​തി​റ്റാ​ണ്ടു​ക​ളാ​യി മു​സ്ലീം വീ​ടു​ക​ളി​ൽ, വി​ശേ​ഷി​ച്ച് ക​ല്യാ​ണ​വേ​ള​യി​ൽ പാ​ടി വ​രു​ന്നു​ണ്ട്. ന​ല്ല മാ​പ്പി​ള​പ്പാ​ട്ടു​ക​ളി​ൽ ഒ​ന്നാ​ണി​തെ​ന്ന് പാ​ട്ട് ശ്ര​ദ്ധി​ച്ച​വ​ർ​ക്ക​റി​യാം. മു​ഹ​മ്മ​ദ് ന​ബി​യു​ടെ സ്നേ​ഹ​വും ഖ​ദീ​ജാ​ബീ​വി​യു​മാ​യു​ള​ള വി​വാ​ഹ​വു​മാ​ണ് പാ​ട്ടി​ലു​ള​ള​ത്.

മ​ത​മൗ​ലി​ക​വാ​ദി​ക​ൾ​ക്ക് അ​വ​ർ ഏ​തു വി​ഭാ​ഗ​ത്തി​ൽ പെ​ട്ട​വ​രാ​യാ​ലും, എ​ല്ലാ​ത​രം ക​ലാ​വി​ഷ്കാ​ര​ത്തെ​യും വെ​റു​ക്കു​ന്നു എ​ന്ന വ​സ്തു​ത​യാ​ണ് ഈ ​വി​വാ​ദ​വും ന​മ്മെ ഓ​ർ​മി​പ്പി​ക്കു​ന്ന​ത്. ക​ല​ക​ളി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും മ​നു​ഷ്യ​നു ല​ഭി​ക്കു​ന്ന സ​ന്തോ​ഷ​വും വി​ജ്ഞാ​ന​വും അ​വ​ർ​ക്ക് സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല.

മ​ത​മൗ​ലി​ക​വാ​ദ​ത്തി​നും വ​ർ​ഗീ​യ​വാ​ദ​ത്തി​നും എ​തി​രാ​യ ശ​ക്ത​മാ​യ ആ​യു​ധ​മാ​ണ് ക​ല​യും സാ​ഹി​ത്യ​വും. ആ ​നി​ല​യി​ൽ ക​ല​യും സാ​ഹി​ത്യ​വും ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണ് നാം ​നി​ല​കൊ​ള്ളേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts