ന്യൂഡൽഹി: വിവിധ വിഷയങ്ങളിൽ ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനെ വിമർശിച്ച് ബിജെപി എംഎൽഎ ഒ. രാജഗോപാൽ. ഗവർണറും മുഖ്യമന്ത്രിയും മര്യാദയുടെ അതിർവരന്പുകൾ ലംഘിക്കുകയാണ്. ഇരുവരും സംയമനം പാലിക്കണമെന്നും രാജഗോപാൽ ആവശ്യപ്പെട്ടു.
ജനങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്നതിനു വേണ്ടിയാകണം അധികാരങ്ങളിൽ ഇരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇവിടെ അതല്ല സംഭവിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും പരസ്യപ്രസ്താവന നടത്തുന്നത് ശരിയല്ല. പൗരൻ എന്ന നിലയിലാണ് തന്റെ പ്രതികരണമെന്നും രാജഗോപാൽ പറഞ്ഞു.