തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റേയും കമലാ വിജയന്റേയും മകൾ വീണ വിജയനും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും വിവാഹിതരായി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ലളിതമായ ചടങ്ങുകളോടെ രാവിലെ 10.30നായിരുന്നു വിവാഹം.വ്യവസായ മന്ത്രി ഇ.പി ജയരാജൻ ,കോലിയക്കോട് എം.കൃഷ്ണൻ നായർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഐടി ബിരുദധാരിയായ വീണ ആറുവർഷം ഓറക്കിളിൽ പ്രവർത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർപി ടെക്സോഫിറ്റ് ഇന്റർനാഷണലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി. 2014 മുതൽ ബംഗളൂരൂവിൽ എക്സാലോജിക് സൊല്യൂഷൻസിന്റെ എംഡിയായി പ്രവർത്തിക്കുന്നു.
വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണ്. വീണയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനും റിയാസിന് ആദ്യ വിവാഹത്തിൽ രണ്ടു മക്കളുമുണ്ട്.