തിരുവനന്തപുരം: കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കും ഇത്തവണത്തേത്.
പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ ഉറപ്പാണ് എൽഡിഎഫെന്ന് പറയുന്നു.എൽഡിഎഫിന്റെ വികസനത്തിന് വിരാമമിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടുകയാണ്.
കോൺഗ്രസ് അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധ ഘടകങ്ങൾക്ക് ജനങ്ങൾ വഴങ്ങുകയില്ലെന്നും പിണറായി ട്വിറ്ററിൽ കുറിച്ചു.