യൂത്ത് കോൺഗ്രസുകാർ അട്ടഹാസത്തോടെ പാഞ്ഞടുത്തത് ഭീകരപ്രവർത്തനം തന്നെ; പിന്നിൽ മുൻ എംഎൽഎയുടെ ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം: വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ഭീകരപ്രവർത്തനം തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വിമർശനം.

വിമാനത്തിനുള്ളിൽ സീറ്റിൽ നിന്ന് എഴുന്നേൽക്കും മുൻപ് യൂത്ത് കോൺഗ്രസുകാർ അട്ടഹാസത്തോടെ പാഞ്ഞടുത്തു. അത് ഭീകരപ്രവർത്തനം തന്നെയായിരുന്നു.

ഒരു മുൻ എംഎൽഎ ഉൾപ്പെടെ നടത്തിയ ഗൂഢാലോചനയാണ് യൂത്ത് കോൺഗ്രസ് ആക്രമണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ വന്നവരെ തടഞ്ഞ ഇ.പി. ജയരാജനെതിരെ കേസെടുക്കില്ല. ജയരാജന്‍ തനിക്കുനേരെ പാഞ്ഞടുത്ത അക്രമികളെ തടയാന്‍ ശ്രമിക്കുക‍യാണ് ഉണ്ടായത്.

ജയരാജനും ഗണ്‍മാനും അക്രമികളെ തടഞ്ഞതുകൊണ്ടു മാത്രമാണ് മറ്റ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത്.

ഇന്‍ഡിഗോ യാത്രാവിമാന കമ്പനി തങ്ങളുടെ യാത്രക്കാര്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും നല്‍കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഇ.പിക്കെതിരായ ഇൻഡിഗോയുടെ നടപടിയിൽ അദ്ദേഹത്തിനെതിരേ കേസെടുക്കാൻ സർക്കാർ തയാറാകണമെന്ന് വി.ഡി. സതീശനും ആവശ്യപ്പെട്ടു.

Related posts

Leave a Comment