കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി അനിവാര്യമാണെന്നും അദ്ദേഹത്തിന് രാജിവെക്കാന്‍ പറ്റിയ ദിവസമാണിന്നെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോഴിക്കോട്ട് ബിജെപി നടത്തി വരുന്ന ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്താരാഷ്ട്ര കള്ള കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എകെജി സെന്ററും ഭാഗമാണ്. അനൂപ് മുഹമ്മദും സംഘവും നടത്തിയ മയക്കുമരുന്ന് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെക്കുറിച്ച് എന്താണ് പാര്‍ട്ടി ഒന്നും മിണ്ടാത്തത്.
ചില അശ്ലീല ഇടപാടുകള്‍ വന്നപ്പോള്‍ മക്കള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ട കാര്യമില്ലെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്.
ബിനീഷ് കോടിയേരി അനൂപിന്റെ ബിനാമി മാത്രമാണ്. ഹോട്ടൽ തുടങ്ങാൻ മാത്രമാണ് പണം നൽകിയതെന്ന ബിനീഷിന്റെ വാദം അവിശ്വസനീയമാണ്.
2012 മുതല്‍ അനൂപ് മുഹമ്മദും സംഘവും നടത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് കടത്തിന്റെ വിവരം കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. 2012 മുതല്‍ അനൂപുമായി ബന്ധമുണ്ടെന്ന് ബിനീഷ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
സ്വപ്ന അറസ്റ്റിലായ ദിവസം അനൂപിനെ ബിനീഷ് നിരന്തരമായി ബന്ധപ്പെട്ടിരുന്നു. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി റമീസുമായും അനൂപിന് അടുത്ത ബന്ധമാണുള്ളത്. പ്രതികളെ ഒളിപ്പിക്കാൻ എകെജി സെന്റർ സഹായിച്ചുവെന്നതാണ് ഇത് വ്യക്തമാക്കുന്നതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.