കൊച്ചി: ജസ്റ്റീസ് കമാൽ പാഷ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതി അധിക്ഷേപം നടത്തിയെന്നും നടപടി എടുക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരണം. വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുമ്പ് ഗതാഗതത്തിനു തുറന്നുകൊടുത്ത വി ഫോർ കൊച്ചിയെ പിന്തുണച്ച് കമാൽ പാഷ നടത്തിയ പരാമർശമാണ് വിവാദത്തിലായത്.
സ്വന്തം വീട്ടിലെ തേങ്ങവെട്ടി പണിത പാലം അല്ലെന്ന് ഓർക്കണമെന്ന കമാൽ പാഷയുടെ പ്രസ്താവനയാണ് ജാതി അധിക്ഷേപമായി വിമർശിക്കപ്പെടുന്നത്. മുഖ്യമന്ത്രി കാലെടുത്തുവെച്ചാൽ മാത്രമേ ഉദ്ഘാടനം ആകുകയുള്ളോയെന്നും സ്വന്തം വീട്ടിലെ തേങ്ങവെട്ടി പണിത പാലം അല്ലെന്ന് ഓർക്കണമെന്നുമായിരുന്നു കമാൽ പാഷ പറഞ്ഞത്.
നേരത്തെ ശബരിമല പ്രക്ഷോഭത്തിലും മുഖ്യമന്ത്രിക്കു നേരെ ജാതി അധിക്ഷേപം നടന്നിരുന്നു. ഒരു സ്ത്രീയാണ് മുഖ്യമന്ത്രിക്കു നേരെ ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തിൽ കേസെടുത്തിരുന്നു. “ആ ചോ.. മോന്റെ മോന്തയടിച്ച് പറിക്കണം’ എന്ന് പറഞ്ഞ സ്ത്രീ പോലീസ് കേസായതോടെ മാപ്പ് പറഞ്ഞ് കേസില്‍ നിന്നും തലയൂരുകയും ചെയ്തു.