എ​നി​ക്കൊ​ന്ന് അ​വ​രെ കാ​ണ​ണം… കൊ​ല്ല​ത്തെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് ആ​റു​വ​യ​സു​കാ​രി​യേ​യും സ​ഹോ​ദ​ര​നേ​യും കാ​ണാ​ൻ മോ​ഹം


കൊല്ലം; ന​വ​കേ​ര​ള സ​ദ​സി​ന്‍റെ ഭാ​ഗ​മാ​യി കൊ​ല്ലം ജി​ല്ല​യി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ തട്ടിക്കൊണ്ടുപോകലിന് ഇരയായ അ​റു​വ​യ​സു​കാ​രി​യെ​യും സ​ഹോ​ദ​ര​നെ​യും നേ​രി​ൽ ക​ണ്ട് സം​വ​ദി​ക്കും.

ഇ​രു​വ​രെ​യും കാ​ണ​ണ​മെ​ന്നു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​ഗ്ര​ഹം ന​വ​കേ​ര​ള സ​ദ​സി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു.

തീ​ർ​ച്ച​യാ​യും എ​ത്താ​മെ​ന്ന് അ​വ​ർ മ​റു​പ​ടി​യും ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥ​ല​വും സ​മ​യ​വും പി​ന്നീ​ട് അ​റി​യി​ക്കാ​മെ​ന്ന് സം​ഘാ​ട​ക​ർ കു​ട്ടി​യു​ടെ പി​താ​വ് റെ​ജി​യോ​ട് പ​റ​ഞ്ഞു.

ന​വ​കേ​ര​ള സ​ദ​സ് കൊ​ല്ലം ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന​ത് 18 മു​ത​ൽ 20 വ​രെ​യാ​ണ്. ചാ​ത്ത​ന്നൂ​രി​ലോ ച​ട​യ​മം​ഗ​ല​ത്തോ സ​ദ​സ് എ​ത്തു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി കു​ട്ടി​ക​ളെ നേ​രി​ൽ ക​ണ്ട് അ​ഭി​ന​ന്ദി​ക്കു​മെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment