തൃശൂർ: മോദിയുടെ കേരളത്തിലെ ഏജന്റാണ് പിണറായി വിജയനെന്ന് തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. അതുകൊണ്ട് ബിജെപിക്ക് ജനങ്ങൾ നൽകുന്നതിന്റെ ശിക്ഷയുടെ പകുതി പിണറായിക്ക് കിട്ടുമെന്നു മുരളീധരൻ പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും തരംതാണ മുഖ്യമന്ത്രിയായി പിണറായി വിജയൻ അധഃപതിച്ചു. 20ൽ 20 സീറ്റിലും ജയിക്കുമെന്ന അമിത ആത്മവിശ്വാസംകൊണ്ട് സമനില തെറ്റിയപോലെ മുഖ്യമന്ത്രി പിച്ചുംപേയും വിളിച്ചുപറയുകയാണ്.
പൗരത്വ ഭേദഗതി ബില്ല് സഭയിൽ വന്നപ്പോൾ കേരളത്തിലെ കോണ്ഗ്രസ് എംപിമാർ കോണ്ഗ്രസ് അധ്യക്ഷയുടെ വീട്ടിൽ ലഞ്ച് കഴിക്കുകയായിരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം കല്ലുവച്ച നുണയാണെന്നും മുരളീധരൻ പറഞ്ഞു.