
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിലെത്തും.
നാട്ടകം മണിപ്പുഴയിലെ പാംഗ്രൂം ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിനാണ് പരിപാടി.
തദ്ദേശ തെരഞ്ഞെടുപ്പിലെ വൻ ജനകീയ അംഗീകാരത്തിനു പിന്നാലെ തുടർ ഭരണം ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ പര്യടനം.നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിൽ ജില്ലയുടെ വികസന ആവശ്യങ്ങളും പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളുമെല്ലാം ചർച്ച ചെയ്യും.
ജില്ലയിലെ രാഷ്്ട്രീയ സാമൂഹിക സാംസ്കാരിക സമുദായ മാധ്യമ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തും. കോവിഡ് സാഹചര്യമായതിനാൽ പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമായാണ് കൂടിക്കാഴ്ച നടത്തുന്നത്.