തിരുവനന്തപുരം: പൗരത്വ നിയമ പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ തന്റെ പ്രസ്താവന പാർലമെന്റിൽ ഉപയോഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിയുടെ പരാമർശം കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പിണറായി പറഞ്ഞു.
പ്രധാനമന്ത്രി കേരളത്തെക്കുറിച്ച് നടത്തിയ പരാമർശം വാസ്തവ വിരുദ്ധമാണ്. കേരളത്തിന്റെ സമരമുന്നേറ്റത്തെ അപകീർത്തിപ്പെടുത്തുന്നതുമാണ്. എന്നാൽ ചില സമരങ്ങളിൽ എസ്ഡിപിഐ നുഴഞ്ഞുകയറ്റം ഉണ്ടെന്ന പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.