തിരുവനന്തപുരം: രാജ്യത്ത് സ്വതന്ത്ര അഭിപ്രായം പറയുന്നവർ കൊല്ലപ്പെടുന്പോഴും പ്രതിപക്ഷത്തുള്ളവർ ഭരണപക്ഷത്തുള്ളവരെ പുകഴ്ത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം അവസരവാദത്തെ എതിർക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അഭിപ്രായസമന്വയം ഉണ്ടെന്ന പ്രതീതി ഉണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകൾ. ഈ പ്രസ്താവനകൾ അക്രമിക്കൾക്ക് വീരപരിവേഷം നൽകുന്നെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.