തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിലെ പ്രസ്താവനയിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമല കേസിൽ എൻഎസ്എസ് കോടതിയിൽ തോറ്റശേഷം ജനങ്ങളെ അണിനിരത്തി പ്രശ്നമുണ്ടാക്കിയെന്നാണ് കാനം പറഞ്ഞിരുന്നത്. അതേസമയം, പ്രകോപനപരമായി കാനം ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.