പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് മേ​യ് 18ന്; മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ചർച്ച പുരോഗമിക്കുന്നു

 

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാ​മ​തും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ മേ​യ് 18ന് ​ന​ട​ക്കും. സി​പി​എ​മ്മി​ലെ കേ​ര​ള​ത്തി​ലെ പി​ബി മെ​ബ​ർ​മാ​ർ ത​മ്മി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ൻ​പാ​യി മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം സം​ബ​ന്ധി​ച്ച ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് സി​പി​എ​മ്മി​ലെ ധാ​ര​ണ. 17ന് ​രാ​വി​ലെ എ​ൽ​ഡി​എ​ഫ് യോ​ഗം ചേ​ർ​ന്ന് ഏ​തൊ​ക്കെ പാ​ർ​ട്ടി​ക​ൾ​ക്ക് എ​ത്ര മ​ന്ത്രി​സ്ഥാ​നം എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

18ന് ​രാ​വി​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും പി​ന്നാ​ലെ സി​പി​എം സം​സ്ഥാ​ന സ​മി​തി​യും എ​കെ​ജി സെ​ന്‍റ​റി​ൽ ചേ​രും. അ​തി​ന് ശേ​ഷം വൈ​കി​ട്ടോ​ടെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ത്താ​നാ​ണ് നി​ല​വി​ലെ ധാ​ര​ണ.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ല​ളി​ത​മാ​യി​ട്ടാ​വും ന​ട​ത്തു​ക. മ​ന്ത്രി​മാ​രു​ടെ ബ​ന്ധു​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ലും ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്. 2016 മെ​യ് 25നാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ​ത്.

Related posts

Leave a Comment