മൂന്നാർ: മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പെട്ടിമുടി ദുരന്തഭൂമി സന്ദർശനത്തിനായി മൂന്നാർ ആനച്ചാലിലെത്തി.
ഹെലികോപ്റ്ററിലെത്തിയ സംഘം റോഡ് മാര്‍ഗമാണ് പെട്ടിമുടിയിലേക്കുപോകുന്നത്. റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരും സംഘത്തിലുണ്ട്.
വൈദ്യുതി മന്ത്രി എം.എം. മണിയും എംഎല്‍എ കെ.കെ. ജയചന്ദ്രനും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഇവരെ ആനച്ചാലിൽ സ്വീകരിച്ചത്. ഒന്നര മണിക്കൂര്‍ റോഡ് മാര്‍ഗം യാത്ര ചെയ്തുവേണം ഇവര്‍ക്ക് ദുരന്തഭൂമിയില്‍ എത്താൻ.
ഉരുള്‍പ്പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിനു ശേഷം മുഖ്യമന്ത്രി ഉന്നതതല യോഗത്തില്‍ പങ്കെടുക്കും. ഇതിനു ശേഷം മാധ്യമങ്ങളെ കാണും. ഉച്ചകഴിഞ്ഞ് രണ്ടോടെ തിരുവനന്തപുരത്തേക്ക് തിരിക്കും.
അതേസമയം, പെട്ടിമുടി ദുരന്തത്തില്‍ മരിച്ച 55 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തി. 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്.