മലപ്പുറം: വളാഞ്ചേരിക്കടുത്ത് കച്ചേരിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപെട്ടു. പ്രദേശത്തെ ഒരു ക്ഷേത്രത്തിന് സമീപമാണ് ഫ്ലെക്സ് വച്ചിരിക്കുന്നത്.
“ആരാണ് ദൈവം എന്ന് നിങ്ങൾ ചോദിച്ചു, അന്നം തരുന്നവരെന്ന് ജനം പറഞ്ഞു, കേരളത്തിന്റെ ദൈവം’ എന്നാണ് ഫ്ലെക്സ് ബോർഡിലെ എഴുത്ത്. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിലേക്ക് പോയ ചിലർ പ്രതിഷേധവുമായി രംഗത്തെത്തി.
സിപിഎം പ്രാദേശിക നേതാക്കളാണ് ബോർഡ് വച്ചതെന്ന് നാട്ടുകാരിൽ ചിലർ ആരോപിച്ചു. എന്നാൽ ആരോപണം പ്രാദേശിക നേതൃത്വം നിഷേധിക്കുകയാണ്.