തിരുവനന്തപുരം: ശബരിമലയിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മതനിരപേക്ഷത തകർക്കാനാണ് ശ്രമം നടന്നത്. പോലീസിനു നേരെയും ആസൂത്രിത ആക്രമണങ്ങൾ ഉണ്ടായി. തോർത്തിൽ തേങ്ങ കട്ടി പോലീസിന അടിച്ചെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പോലീസില അഴിമതിക്കാർക്കെതിരയും മുഖ്യമന്ത്രി രൂക്ഷ വിമർശനമാണ് നടത്തിയത്. വാഹനാപകട കേസുകളിൽ പോലീസ് ഉദ്യോഗസ്ഥർ പണം വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ കർശന നടപടി നേരിടേണ്ടി വരും- അദ്ദേഹം പറഞ്ഞു.
കേസുകളിൽ പെടുന്ന പ്രമുഖരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പോലീസ് ഉദ്യോഗസ്ഥർ നടത്തേണ്ടെന്നു പറഞ്ഞ മുഖ്യമന്ത്രി കേസ് അന്വേഷണത്തിന്റ വിവരങ്ങൾ ഇനിമുതൽ പുറത്ത് പോകരുതെന്നും ഇത് പ്രതികൾക്ക് സഹായകമാകുമെന്നും കൂട്ടിച്ചേർത്തു.